ന്യൂഡൽഹി: ഡൽഹിയിൽ ഹോളിയോട് അനുബന്ധിച്ച് ഗതാഗത നിയമലംഘനം നടത്തിയ 1900 പേർക്കെതിരെ കേസ്. ഇതിൽ 9,300 പേർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹോളി ആഘോഷത്തിന്റ ഭാഗമായി പരിശോധന ഡൽഹി പൊലിസ് ശക്തമാക്കിയിരുന്നു.
ഹെൽമറ്റ് ധരിക്കാത്തതിന് 4,634 ഇരുചക്രവാഹനങ്ങൾക്കെതിരെയും , മോട്ടോർസൈക്കിളിലും സ്കൂട്ടറിലും ട്രിപ്പിൾ സവാരി നടത്തിയതിന് 1,164 പേർക്കെതിരെയും പൊലിസ് കേസെടുത്തു. മറ്റ് ഗതാഗത നിയമലംഘനത്തിന്റെ പേരിൽ 1,589 പേരെ പൊലിസ് പിടികൂടി.
ഹോളി ആഘോഷത്തിനിടെ അക്രമസംഭവങ്ങൾ തടയാനും, ക്രമസമാധാനം നിലനിർത്താനും, ട്രാഫിക് നിയമങ്ങളുടെ ലംഘനം തടയാനും നിരവധി പൊലിസ് ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരുന്നു.